• Home
  • About
    • Chammanadu Devaswom
    • Chammanadu Bhagavathy Temple
      • Upa Devatas
      • Vazhipadu
      • Festival
    • Kannukulangara Maha Vishnu Temple
    • Puthiya Kovil Sastha Temple
  • Slokas
  • Online Donations
  • Gallery
  • Festival Live
  • Contact

Bhagavathy Temple

  1. Home
  2. Bhagavathy Temple

Chammanadu Bhagavathy Temple

ഉപദേവതാ പ്രതിഷ്‌ഠകൾ

ചമ്മനാട്ടു ദേവീ പ്രതിഷ്ഠ നടത്തി ആരാധിച്ചുവന്ന തലമുറയുടെ കാലശേഷം ജ്യോത്സ്യരുടെ നിർദ്ദേശമനുസ രിച്ചും കൊടുങ്ങല്ലൂർ രാജകുടുംബത്തിൽ നിന്നുള്ള ഉപദേ ശപ്രകാരവും ക്ഷേത്രാങ്കണത്തിൽ ശിവൻ, വസൂരിമാല, ഘണ്ടാകർണ്ണൻ, തവിട്ടുകുട്ട മുതലായ ഉപദേവതകൾക്ക് യഥാവിധി പ്രതിഷ്ഠ നടത്തി. കൂടാതെ പാലച്ചുവട്ടിൽ വേതാ ളസങ്കല്പ്‌പവുമുണ്ട്. മുൻകാലങ്ങളിൽ, മണ്‌ഡലകാലത്ത് ദേവിക്ക് കളമെഴുത്തും പാട്ടും, വേതാളത്തിന് ഗുരുതിയും നടത്തിയിരുന്നു. കുംഭമാസത്തിൽ, ചമ്മനാട് വെളിയിൽ “പള്ളിസ്രാമ്പിയി”ൽ ഉത്സവ അറിയിപ്പുപോലെ “പുല നേർച്ച'യും (പുലയ സമുദായക്കാരുടേയതായി നടത്തുന്ന ഒരു വഴിപാട്) പുണർതം, പൂയം നാളുകളിൽ ദേവിക്കു താല പ്പൊലിയും നടന്നിരുന്നു. ഏറ്റവും അവസാനം ഘണ്ടാകർണ്ണന് ആടു ഗുരുതിയോടെ ഉത്സവച്ചടങ്ങുകൾ അവസാ നിക്കുകയായിരുന്നു പതിവ്. ഇങ്ങനെയുള്ള എല്ലാ ചടങ്ങു കൾക്കും നാലു കരകളിലെയും നായർ പ്രമാണിമാരും, ശേഷം കരക്കാരും അതാതു കാലത്തെ ക്ഷേത്രഭരണാധി കാരികളോട് സഹകരിച്ച് ഉത്സവം അതിഭംഗിയായി നടന്നിരുന്നു.

ഉത്സവം - ചടങ്ങുകൾ

ഓരോ വർഷവും ഉത്സവം തുടങ്ങുന്നതിനു മുമ്പായി ക്ഷേത്രത്തിൽ കലശത്തോടെയുള്ള ശുദ്ധികർമ്മങ്ങളും നിത്യ പൂജയും നടത്തുവാൻ ഭരണകർത്താക്കൾ തീരുമാനിച്ചതോടുകൂടിത്തന്നെ, അവയെല്ലാം നടത്തുന്നതിനുള്ള ശാന്തിക്കാരനേയും തന്ത്രിയേയും നിശ്ചയിച്ചു. ഉത്സവത്തിന്റെ ഭാഗമായി, കരക്കാരുടെ താലപ്പൊലിയും കളമെഴുത്തുപാട്ടു വഴി പാടുകളും നടന്നുവരവേ, പടഹാദി ഉത്സവത്തിനു മുൻപായി ധ്വജാദി ഉത്സവവും കൂടി നടത്തുവാനും അത് ക്ഷേത്ര ഉടമസ്ഥരായ കർത്താക്കന്മാരുടെ അഹസ്സുകളായി വേണമെന്നും കൂട്ടായി തീരുമാനിക്കുകയുണ്ടായി.

മംഗലാപുരത്തു നിന്നും വന്നു താമസിച്ചിരുന്ന തുളു ബ്രാഹ്മണരിൽ ചിലരാണ് ചമ്മനാട് ഭഗവതിക്കു പൂജ നടത്തിയിരുന്നത്. സ്ഥിരമായ പൂജാ ഏർപ്പാടുകളും ഉത്സവാദി ആട്ടവിശേഷവും നടത്താനുള്ള ചാർത്ത് എഴുതിക്കിട്ടാൻ, അക്കാലത്തുതന്നെ ക്ഷേത്രതന്ത്രത്തിൽ പ്രാമുഖ്യമുള്ള തൃപ്പൂ ണിത്തുറ ഏരൂർ പ്രദേശത്തെ പുലിയന്നൂർ മനയെ സമീപിച്ചു. മനക്കലെ വലിയ നമ്പൂതിരിപ്പാട് ചമ്മനാടു വന്ന് സ്ഥിതി ഗതികൾ നേരിട്ടു വിലയിരുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂരമ്മയുടെ ക്ഷേത്രച്ചടങ്ങുകൾക്കു.സമാനമായി ചമ്മനാട്ടും ചടങ്ങുകൾ നിശ്ചയിച്ചു.

ദേവസ്വം ഉടമസ്ഥരായ കർത്താക്കൻമാർ നാലു കരക ളിലുള്ള മുഖ്യ നായർ തറവാടുകളുമായി വിവാഹബന്ധത്തി ലേർപ്പെട്ട് ഉണ്ടായ വംശപരമ്പരയ്ക്ക് അച്ഛന്റെ വീടു വക അമ്പലത്തിലെ ഉത്സവാഘോഷങ്ങൾക്കു മോടികൂട്ടുവാൻ ആരോഗ്യകരമായ ഒരു മത്സരബുദ്ധിതന്നെ ഉടലെടുത്തതോടെ, ചമ്മനാട്ടമ്മയുടെ ഉത്സവത്തിന്റെ ഖ്യാതി നാൾക്കുനാൾ വർദ്ധിച്ചുവന്നു.



Near NH 66, Chammanadu, Kodamthuruth, Kuthiathodu PO, Cherthala, Kerala - 688 533

+91 85900 04849

  • Home
  • About
  • Vazhipadu
  • Festival

  • Administration
  • Institutions
  • Photo Gallery
  • Contact
സമർപ്പണം : എൻ. എസ്. ബാലകൃഷ്ണ കർത്താ, ശ്രീപത്മം, കടക്കരപ്പള്ളി
© Copyright Chammanadu Temple. All Rights Reserved. Powered by ToImpress