Chammanadu Bhagavathy Temple
ഭഗവതീക്ഷേത്രമാഹാത്മ്യം
ചരിത്രവും ഐതിഹ്യവും :
ചമ്മനാടു ഭഗവതീക്ഷേത്രം അതിപുരാതനമാണ്. ചമ്മനാട്ടമ്മയുടെ പ്രതിഷ്ഠാകാലത്തെപ്പറ്റിയും ക്ഷേത്ര ആഗമത്തെപ്പറ്റിയും രേഖാമൂലമുള്ള തെളിവുകളൊന്നും ക്ഷേത്ര ഭരണകാര്യാലയത്തിലോ മൺമറഞ്ഞ ഭരണാധികാരികളുടെ ഗൃഹങ്ങളിലോ സൂക്ഷിച്ചിട്ടില്ല. അപ്രകാരമുള്ള പഴയ രേഖ കളൊന്നും ഇന്നു ലഭ്യവുമല്ല. പഴമക്കാർ പറഞ്ഞറിഞ്ഞ് വിശ്വസിച്ചു പോരുന്ന ഐതിഹ്യം മാത്രമാണു ചമ്മനാട് ക്ഷേത്രത്തിന്റെ ഉത്പത്തി സംബന്ധിച്ച അറിവു നമുക്ക് പകർന്നു നൽകുന്നത്.

ക്ഷേത്രത്തിന്റെ ആഗമം - ഐതിഹ്യം
ചമ്മനാടു ക്ഷേത്രം സ്ഥിതിചെയ്യുന്ന കരപ്പുറം ദേശ ത്തെ അതിപുരാതനമായ കോവിലകത്തു കുടുംബത്തിലെ ഒരു കാരണവർക്ക് കടലും പുഴയും സംഗമിക്കുന്ന ഇളംകുന്നപ്പുഴയിൽ നിന്ന് അതിവിശിഷ്ടമായ ഒരു ശ്രീചക്രം ലഭിച്ചു. പ്രസ്തുത ശ്രീചക്രം അദ്ദേഹം ചമ്മനാട്ടുകൊണ്ടുവന്നു വച്ച് പൂജിച്ചും ഉപാസിച്ചും നാളുകൾ കഴിച്ചുപോന്നു. ശ്രീചക്രോപാസന ഓരോ ദിവസം പിന്നിടുമ്പോഴും കുടുംബത്ത് ഐശ്വര്യം അളവറ്റ് വർദ്ധിച്ചുകൊണ്ടിരുന്നു. ആഭിജാത്യ ത്തിനും സമ്പത്തിനും കേൾവി കേട്ട കോവിലകത്തു കുടും ബത്തിന്റെ മഹിമ കേട്ടറിഞ്ഞ്, അക്കാലത്തെ ആചാരമനുസരിച്ച്, കൊടുങ്ങല്ലൂർ കോവിലകത്തെ ഒരു തമ്പുരാൻ കോവി ലകത്തു കുടുംബത്തിലെ ഒരു കാരണവരുടെ സഹോദരിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കി. കൊടുങ്ങല്ലൂർ തമ്പു രാൻ്റെ കരപ്പുറത്തെ വാസം ഒരു പക്ഷേ സ്ഥിരമായേക്കുമോ യെന്നും, തമ്പുരാൻ കൊടുങ്ങല്ലൂരിലേക്ക് തിരികെ ചെല്ലാ തായേക്കുമോയെന്നുമുള്ള ആശങ്ക കൊടുങ്ങല്ലൂർ രാജപത്നി യായ തമ്പുരാട്ടിയെ വല്ലാതെ അലട്ടി. സങ്കടനിവൃത്തിക്കായി തമ്പുരാട്ടി കൊടുങ്ങല്ലൂരമ്മയെ വ്രതാനുഷ്‌ഠാനങ്ങളോടെ പ്രാർത്ഥിച്ചു പ്രസാദിപ്പിച്ചു. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ ഭരദേവതയായ കൊടുങ്ങല്ലൂരമ്മ തമ്പുരാട്ടിയുടെ പ്രാർത്ഥന കൈക്കൊള്ളുകയും അവരുടെ ആഗ്രഹം നിറവേറ്റാൻ തീരു മാനിക്കുകയും ചെയ്തു. ഉടൻതന്നെ കോവിലകത്തു കുടും ബത്തെ നശിപ്പിക്കാനായി ദേവി പുറപ്പെട്ടു. എന്നാൽ ശ്രീചക്രം വച്ച് ഉപാസിച്ചുകൊണ്ടിരുന്ന, മുമ്പേതന്നെ മന്ത്ര സിദ്ധി ആർജിക്കുകയും ചെയ്തിരുന്ന സിദ്ധനായ കാര ണവർക്ക് കോവിലകത്തേക്കുള്ള കൊടുങ്ങല്ലൂരമ്മയുടെ ആഗ മനം മുൻകൂട്ടി അറിയാൻ കഴിഞ്ഞു. എതിരിട്ടാൽ ജയിക്കാൻ കഴിയില്ല എന്നറിയാമായിരുന്ന അദ്ദേഹം ദേവിയെ അനുന യിപ്പിച്ച് കൂടെക്കൂട്ടുവാൻ നിശ്ചയിച്ചു. ക്ഷേത്രത്തിലേക്ക് പോകുവാനായി പതിവിൻ പടി ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, പടിപ്പുരയിലെത്തിയ കാരണവർ കൊടുങ്ങല്ലൂരമ്മ അവിടെയെത്തിയിരിക്കുന്ന തായി കണ്ടു. ഭഗവതിയുടെ അരുളപ്പാടുകൾക്ക് കാരണവർ യുക്തിസഹമായ മറുപടി കൊടുത്തു. സിദ്ധനായ കാരണ വരെ ദേവിക്ക് ഇഷ്ടമായി. നാശകാരിണിയായി വന്ന ദേവിയെ എന്നേയ്ക്കും കുടുംബരക്ഷകിയാക്കാൻ നിശ്ചയിച്ച് കാരണവർ അതിനുള്ള ഒരുക്കങ്ങൾ ചെയ്‌തു. മന്ത്രസിദ്ധി കൈവരിച്ചിരുന്ന കാരണവർ ദേവിയെ 'വെട്ടുകരിക്കി'ലേക്ക് ആവാഹിച്ചു തുടങ്ങിയപ്പോൾ ദേവി പ്രീതയായി കുടികൊ ള്ളുവാനുളള സന്നദ്ധത കാണിച്ചു. പക്ഷേ, ഒരു വ്യവസ്ഥ ദേവി ഉന്നയിച്ചു. എന്നും ദേവിക്കു മുടങ്ങാതെ ഒരു വിളക്ക് വയ്ക്കണമെന്നും അപ്രകാരം വിളക്കുവച്ച് ആചരിക്കുന്നിട ത്തോളം കാലം ദേവി കോവിലകത്ത് കുടുംബ രക്ഷകിയായി കുടികൊള്ളാമെന്നും ദേവിയും, 'ഞങ്ങളിലൊന്നുള്ള കാലം ഈ വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുകയില്ലെ'ന്ന് സത്യം ചെയ്ത് കാരണവരും സമ്മതിച്ചു. കരിക്കിൽ ആവാഹിച്ചു ദേവിയെ അറയിൽ കുടിയിരുത്തി. കൂടാതെ, തമ്പുരാനെ എത്രയും വേഗം കൊടുങ്ങല്ലൂർക്ക് അയച്ചുകൊള്ളാമെന്നു വാക്കു കൊടുത്തു കാരണവർ ദേവിയെ യാത്രയാക്കുകയും ചെയ്തു. സാന്നിദ്ധ്യപുഷ്ട്‌ടിക്കു വേണ്ടിയുളള കർമ്മങ്ങളും പൂജകളും ചെയ്തു ദേവിയെ പ്രീതിപ്പെടുത്തുകയാൽ കോവി ലകത്തുകുടുംബം കീർത്തിയിലേക്കുയർന്നു. തമ്പുരാൻ പിരിഞ്ഞു പോകുമ്പോൾ കോവിലകത്തു കാരണവരുടെ ഇളയ സഹോദരിക്ക് എട്ടുവയസ്സു പ്രായമായ ഒരു മകൾ കുടുംബത്തു സന്തതിയായുണ്ടായിരുന്നു.
ജ്യേഷഠനായ കാരണവരെപ്പോലെതന്നെ മന്ത്രങ്ങൾ ഹൃദിസ്ഥമാക്കിയ അനുജനും കുടുംബത്തുണ്ടായിരുന്നു. എന്നാൽ അനുജനു കൃഷികാര്യങ്ങളിലായിരുന്നു കൂടുതൽ താല്പര്യം. ചമ്മനാട്ടെ ശ്രീചക്രപൂജയിലും കുടുംബത്ത് അറ യിൽ കുടിയിരുത്തിയ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യപു ഷ്ടിക്കുള്ള പൂജയിലും സദാ ശ്രദ്ധിച്ചു കഴിഞ്ഞുകൂടിയ ജ്യേഷ്ഠന് മറ്റൊന്നിലും ശ്രദ്ധിക്കാൻ നേരം കിട്ടാതെയായി. കൊടുങ്ങല്ലൂർ തമ്പുരാന്റെ ഏറെക്കാലത്തെ കോവിലകത്തു ളള വാസം കൊണ്ടു കുടുംബത്തിൽ ധാരാളം ധനം സമ്പാ ദിക്കാനുള്ള അവസരമുണ്ടായി. വീടിനു ചുറ്റുപാടുമുള്ള സ്ഥലങ്ങൾ മിക്കതും കുടുംബത്തേക്കായി. കൂടാതെ, നാട്ടിൽ യജമാനസ്ഥാനം, മന്ത്രതന്ത്രാദികളെക്കുറിച്ചുള്ള കീർത്തി ഇവയെല്ലാം കൊണ്ട് കോവിലകത്തു കുടുംബം നാട്ടിൽ ശ്രദ്ധേയമായി. എല്ലാവർക്കും കൂടി ആകെയുള്ള ഏകസന്ത തിയെ പൊന്നുപോലെ കാത്തുസൂക്ഷിച്ചു വളർത്തി.
നിഷ്ഠയിൽ അഗ്രഗണ്യനാണ് ജ്യേഷ്‌ഠൻ. കാലത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുന്ന അദ്ദേഹം സഹോദരിയെ നേരിൽ കാണുന്നതു അപൂർവ്വമാണ്. അക്കാ ലത്തു വീടുകളിൽ സ്ത്രീകൾക്കുള്ള സ്ഥാനം അടുക്കളഭാഗ ത്തുതന്നെയാണ്. പുരുഷൻമാർ, വിശേഷിച്ചു വയസ്സിൽ മൂപ്പുള്ളവർ ഇരിക്കുന്ന ഭാഗത്ത് സ്ത്രീകൾ വന്നിരിക്കുകയോ അവിടെ നടക്കുന്ന സംഭാഷണങ്ങളിൽ ശ്രദ്ധിക്കുകയോ ചെയ്യാറില്ല; അവർക്കങ്ങനെ ശീലവുമില്ല. നേരം പുലർന്നാലുടൻ പ്രഭാതകർമ്മങ്ങൾക്കു ശേഷം കുളിച്ച് ദേവുപാസനക്കായി ചമ്മനാട്ടേയ്ക്ക് പോകുന്ന ജ്യേഷ്ഠൻ; പ്രഭാതകർമ്മ ങ്ങൾക്കുശേഷം കുളിച്ച് അറയിൽ പൂജാകർമ്മങ്ങൾ നിർവ്വഹിച്ച്, ഭക്ഷണം കഴിച്ച് കൃഷിപ്പണികൾ നോക്കുവാനായി നിലങ്ങളിലേക്കും, പുരയിടങ്ങളിലേക്കും പോകുന്ന അനു ജൻ; ഇവർക്ക് യഥാസമയം ഹിതകരവും പ്രിയങ്കരവുമായ ആഹാരം തയ്യാറാക്കി വിളമ്പുന്ന സഹോദരി;' അമ്മയ്ക്ക് കൂട്ടും സഹായവുമായി മകൾ: ഇങ്ങനെ കോവിലകത്ത് കുടുംബം അതീവ സന്തോഷത്തോടെ ജീവിച്ചുപോന്നു.
ജ്യേഷ്ഠന് ഉച്ചയ്ക്കുള്ള ആഹാരത്തിനു വിഭവ നിഷ്ഠ കളുണ്ട്. ഉച്ചഭക്ഷണം കോവിലകത്തുനിന്നു വേണമെന്നു ണ്ടെങ്കിൽ രാവിലെതന്നെ ചമ്മനാട്ടുനിന്ന് ആളെ അയച്ച് ഊണു തയാറാക്കണമെന്നു മുന്നറിയിപ്പു കൊടുക്കും. അപ കാരം ആൾ ചെന്നു പറഞ്ഞാൽ മാത്രം ജ്യേഷ്ഠന് ഊണു തയ്യാറാക്കിയാൽ മതി എന്നാണ് പതിവ്. പഴയരിച്ചോറ്, പടത്തു (പടറ്റി) കായ വഴുക്കുവരട്ടി, കുറുക്കു കാളൻ, കുടിക്കുവാൻ തുളസിയില വെള്ളം, കണ്ണിമാങ്ങാക്കറി ഇത്രയും വിഭവങ്ങൾ "കാക്ക കയറിയിരിക്കാത്ത" വാഴയിലയിൽ വിള മ്പിവച്ചിരിക്കണം. കൊച്ചനന്തരവൾ കിണ്ടിയിൽ വെള്ളം കൊടുക്കണം. ഊണു കഴിയുന്നതുവരെ അനന്തരവൾ സമീ പത്തുണ്ടായിരിക്കണം. ഊണുകഴിഞ്ഞു കൈകഴുകി ക്കഴിഞ്ഞാൽ അനന്തരവൾ ഇല എടുത്തു കൊണ്ടുപോയി കളഞ്ഞ് തളിക്കണം. ഇത്രയും കഴിഞ്ഞാൽ കുഞ്ഞനന്തരവ ളോട് എന്തെങ്കിലും കുശലവും പറഞ്ഞ് കാരണവർ ചമ്മ നാട്ടേക്കു മടങ്ങിപ്പോകും. അപ്പോഴേക്കും അനുജൻ ആഹാരം കഴിക്കാനിരിക്കും. അനുജന് സഹോദരി വിളമ്പിക്കൊടുക്കും. അനന്തരവളോടൊപ്പമിരുന്ന് വീട്ടുവിശേഷങ്ങളും നാട്ടുവിശേ ഷങ്ങളും പറഞ്ഞ് വളരെയേറെ സമയം കൊണ്ട് സന്തോഷ ത്തോടെ അനുജന്റേയും അനന്തരവളുടേയും ഉച്ചയൂണു കഴി യുന്ന മുറയ്ക്ക് സഹോദരിയും ആഹാരം കഴിക്കും. ഇപ്ര കാരം സന്തോഷത്തോടെ കുടുംബം കഴിയവേ സന്തതിയ്ക്ക് (കുഞ്ഞനന്തിരവൾക്ക്) കെട്ടുകല്യാണപ്രായമായി. നല്ലൊരു കെട്ടുകല്യാണവും വിവാഹത്തിനുള്ള ആലോചനകളും സഹോദരിയും അനുജനും തമ്മിലുള്ള സംഭാഷണങ്ങളിൽ ഉരുത്തിരിയാറുണ്ടായിരുന്നു.
കുട്ടിയുടെ അച്ഛൻതമ്പുരാൻ്റെ വക എന്തെങ്കിലും സ്വത്തു കിട്ടിയാൽ അതൊരു വലിയ അനുഗ്രഹമാകുമെ ന്നുള്ള ആഗ്രഹം അനുജനെ സഹോദരി അറിയിച്ചു. തന്നെ യുമല്ല, തമ്പുരാൻ ആലസ്യമായി കിടപ്പാണെന്ന് ഏതോ പാ ദേശബ്രാഹ്മണൻ അറിയിച്ച കാര്യവും അനുജനോടു സഹോ ദരി പറഞ്ഞു. മകളെ നേരിൽ കണ്ടാൽ തമ്പുരാൻ കാലസ്ഥി തിക്കനുസരിച്ച് ഒരു പക്ഷേ, ഒരു ദേശവഴിവസ്തുക്കൾ തന്നെ - കൊടുത്തു കൂടായ്കയില്ല എന്നുള്ള അഭിപ്രായം കൂടി ചേച്ചി പറഞ്ഞപ്പോൾ, കൃഷിയിൽ താല്‌പര്യമുള്ള അനുജൻ, ചേച്ചിയുടെ അഭിപ്രായങ്ങളോടു പൂർണ്ണമായും യോജിച്ചു. പക്ഷേ തമ്പുരാനും മകളും ഒരുനാളും കൂടിക്കാഴ്‌ച നടത്താനിടയി ല്ലെന്നു തോന്നിയതിനാൽ ചേച്ചി പ്രസ്‌തുത ആഗ്രഹങ്ങ ഒളല്ലാം ഉപേക്ഷിച്ചു. എന്നാൽ കാര്യസാദ്ധ്യത്തിനുള്ള ഒരു ഉപായം അനുജൻ പറഞ്ഞപ്പോൾ, ചേച്ചി ആദ്യം സന്തോഷി ച്ചെങ്കിലും അതു നടപ്പാക്കുന്ന മാർഗ്ഗമറിഞ്ഞപ്പോൾ ഭയന്നു പിൻവാങ്ങി. അനുജനാകട്ടെ, ഉപായം നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു പ്രവർത്തനം തുടങ്ങി.
അക്കാലത്തു കെട്ടുകല്യാണപ്രായമായി നില്ക്കുന്ന പെൺകുട്ടി വീടുവിട്ടു പുറത്തിറങ്ങി മറ്റൊരിടത്ത് അന്തി പാർത്തതായി അറിഞ്ഞാൽ ആ കുട്ടിയെ ഭ്രഷ്ട് കല്പിച്ച് വീട്ടിൽ നിന്നും പുറത്താക്കുക മാത്രമല്ല, ആ കുടുംബത്തിനു തന്നെ ഭ്രഷ്ട് കല്പിക്കുന്ന വ്യവസ്ഥിതിയാണു നിലനിന്നി രുന്നത്. സുഗ്രീവാജ്ഞകളുമായി കഴിയുന്ന കാരണവൻമാ രുടെ ഭരണത്തിലുള്ള തറവാട്ടിലാണ് ഇപ്രകാരം ഒരു ഭ്രഷ്ട് സംഭവിക്കുന്നതെങ്കിൽ, ആ തറവാട് അഗ്നിക്കിരയാക്കുകകൂടി ചെയ്യുമായിരുന്നു. ഈ വക സങ്കീർണ്ണതകളെയൊക്കെ അവ ഗണിച്ചുകൊണ്ട് അനുജൻ, അച്ഛൻ തമ്പുരാനെ കാണാൻ കുഞ്ഞനന്തിരവളെ കൊടുങ്ങല്ലൂർ കോവിലകത്തേക്കയക്കു വാൻ തന്നെ തീരുമാനിച്ചു. അതിനുള്ള ദിവസവും നിശ്ചയി ച്ചു. അച്ഛനെ നേരിൽ കാണുവാൻ കുട്ടിക്കും തിടുക്കമായി. യാത്ര പെട്ടെന്നാക്കുവാൻ കുട്ടിയുടെ ഉത്സാഹവും കാരണ മായി.
വൈയ്ക്കം ചെമ്മനാകരി ഭാഗത്തുനിന്നും കുടുംബി സമുദായത്തിൽപ്പെട്ട ഇരുപതു പുരുഷന്മാരെ വരുത്തി, കോവിലകത്തു വക പതിനെട്ടു തണ്ടുവച്ച “ഓടി വള്ളത്തിൽ അമരത്തും അണിയത്തും ഓരോരുത്തരും, തണ്ടുവലിക്കാൻ പതിനെട്ടു പേരുമുൾപ്പെടെ ഇരുപത് ആളുകൾ വള്ളത്തിലെജോലികൾക്കും വിശ്വസ്തതരായ മറ്റ് അന്തി ആളുകളെ കൂട്ടി യുടെ സംരക്ഷണത്തിനും കൂട്ടി. ഇരുപത്തഞി ആളുകളുടെ അകമ്പടിയോടെ, ഭാവിയിൽ കോവിലകത്തു കുടുംബം നില നിറുത്തേണ്ടും കൊച്ചുസന്തതിയെ, കാരണവരുടെ അനുവാ ദമില്ലാതെ, സന്ധ്യാസമയം കഴിഞ്ഞ്, "കുണ്ടേങ്ങിക്കടവിൽ നിന്നു കൊടുങ്ങല്ലൂർക്ക്, അനുജൻ യാത്രയയച്ചു. വരും വരായ്കകൾ ചിന്തിച്ചു ചിന്തിച്ചു ചേച്ചിയും അനുജനും അന്നു രാത്രി മുഴുവനും ഉറങ്ങാതെ കഴിച്ചുകൂട്ടി. അതിരാവിലെ ഉണർന്നു ജ്യേഷ്ഠൻ പതിവുപോലെ ചമ്മനാട്ടേക്കും അനു ജൻ കൃഷിയിടങ്ങളിലേക്കും പോയി. മകൾ കൊടുങ്ങല്ലൂർക്കു പോയ ചിന്തയിൽ തളർന്നിരുന്ന അമ്മയെ ആരോ വിളിക്കു ന്നതു കേട്ടു വാതുക്കൽച്ചെന്നു നോക്കുമ്പോൾ കാണുന്ന തു, ജ്യേഷ്ഠൻ ചമ്മനാട്ടു നിന്നു പറഞ്ഞയക്കാറുള്ള പതിവ് ആളെയാണ് !! ആ സാധ്വിയുടെ നെഞ്ചു ഭയംകൊണ്ടു പിട ഞ്ഞു. വലിയ യജമാനന് ഉച്ചയൂണ് ഇന്നു വീട്ടിലാണെന്നു വന്നയാൾ പറഞ്ഞപ്പോൾ അടുക്കളയിലേക്കു നടന്നു നീങ്ങിയ പെങ്ങൾ നാലുകെട്ടിൽ തന്നെ ബോധമറ്റുവീണു. വിവരം പറയാൻ വന്നയാൾ ഇതറിയാതെ മടങ്ങിപ്പോകുകയും ചെയ്തു. അതേസമയം, പതിവില്ലാതെ ചില ദുർന്നിമിത്ത ങ്ങൾ വഴിയിൽ കണ്ടതിനാൽ അനുജൻ ഉടനെ വീട്ടിലേക്കു മടങ്ങിയെത്തുമ്പോൾ കാണുന്നതു ബോധമറ്റു കിടക്കുന്ന ചേച്ചിയെയാണ്. പ്രഥമശുശ്രൂഷചെയ്തു ചേച്ചിയെ എഴു ന്നേല്പ്പിച്ചിരുത്തി കാര്യങ്ങൾ തിരക്കിയപ്പോൾ, ജ്യേഷ്ഠൻ ഉച്ചയൂണിനു വരുന്നുണ്ടെന്നുള്ള അറിയിപ്പാണു ബോധക്ഷ യത്തിനു കാരണമെന്നും മനസ്സിലായി.
മനസ്സില്ലാ മനസ്സോടെ മകളുടെ യാത്രയ്ക്ക് അനുവദിച്ച ചേച്ചിയെ അതിനു ധൈര്യപ്പെടുത്തിയതു താനാണല്ലോ എന്നുള്ള കുറ്റബോധം അനുജനെ തളർത്തി. എങ്കിലും അതു ചേച്ചിയിൽ നിന്നും മറച്ചുവച്ചുകൊണ്ട്, ധൈര്യം അവലം ബിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കാൻ അനുജൻ നിശ്ചയി ച്ചു. തോരാത്ത കണ്ണീരോടെ പതിവുകുറികളും ചോറും ചേച്ചി തയ്യാറാക്കി. എല്ലാവരുടെയും ജീവിതം ഇന്നത്തോടെ തിരു മെന്ന് ആ സാധു സ്ത്രീ കരുതി. ആഗ്രഹം ദുരാഗ്രഹമായി മാറിയതിൻ്റെ ശിക്ഷയെപ്പറ്റി ചിന്തിച്ചപ്പോൾ വിട്ടുപോകാൻ്റ വന്ന കണ്ണുനീർ കുട്ടായിത്തന്നെ നിന്നു, ചേച്ചിയുടെ കണ്ണു നീർ കണ്ട് അനുജൻ്റെ ഹൃദയം തകർന്നു. അദ്ദേഹം ഉടനെ കുളിച്ച് ഈറൻ ധരിച്ച് ഒരുപിടി ചെത്തിപ്പൂവുമായി അറയി ലേക്ക് കയറി. വിളക്കു കൊളുത്തി, അറവാതിൽ അടച്ച് പത്മാസനത്തിലിരുന്നു. ജ്യേഷ്‌ഠൻ വരുന്ന പതിവുസമയ മായപ്പോൾ അനുജത്തിക്കു പരിഭ്രമം വർദ്ധിച്ചു; അടുക്കള യിൽത്തന്നെ വീണ്ടും ബോധമറ്റുവീണു. മദ്ധ്യാഹ്നത്തോടെ കാരണവർ കുളിച്ച് ഊണുകഴിക്കുവാനായി വന്നു. അദ്ദേഹം വരുമ്പോൾ കുഞ്ഞനന്തരവൾ കിണ്ടിയും വെള്ളവുമായി നിൽപ്പുണ്ട്. വെള്ളം വാങ്ങി കൈകഴുകി ഊണിനിരുന്ന വലി യമ്മാവനു വിഭവങ്ങളെല്ലാം വഴിയാം വണ്ണം അരികത്തിരുന്നു വിളമ്പി. അദ്ദേഹം ഊണു കഴിച്ചുതീരുന്നതുവരെ കുഞ്ഞന ന്തരവൾ കണ്ണിമയ്ക്കാതെ നോക്കിനിന്നു. വലിയമ്മാവൻ ഊണു കഴിഞ്ഞ് കൈകഴുകി തിരിഞ്ഞു നോക്കിയപ്പോൾ പതിവിൻപടി എച്ചിലിലയുമായി പോകുന്ന കുഞ്ഞനന്തര വളെയാണു കണ്ടത്. ആ കാഴ്ച അദ്ദേഹത്തെ ദുഃഖത്തിൽ ആഴ്ത്തി.
സങ്കടം സഹിക്കാനാകാതെ കാരണവർ ഗദ്‌ഗദകണ്ഠനായി അറവാതിൽക്കൽ ചെന്ന് അനുജനെ സ്നേഹപൂർവ്വം വിളിച്ച് ഇപ്രകാരം പറഞ്ഞു. “നീ ചെയ്‌തതെല്ലാം കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്നെനിക്കറിയാം. എങ്കിലും അവസാന പ്രവൃത്തി എനിക്കു സഹിക്കാൻ വയ്യ; അതു വേണ്ടായിരുന്നു. അതു മഹാപാപമായിപ്പോയി. പാപപരിഹാരാർത്ഥമായി ഞാനിവിടം വിടുന്നു. ഇവിടേക്കുള്ള എൻ്റെ വരവ് ഇന്നത്തോടെ തീരുന്നു. കുറച്ചുകാലം കൂടി ഞാൻ ചമ്മനാട്ടുണ്ടാകും.”
ഉടൻതന്നെ കാരണവർ കോവിലകത്തുനിന്നും പടിയിറങ്ങി. അറയിൽനിന്നും പുറത്തിറങ്ങിയ അനുജൻ ചേച്ചിയെ വിളിച്ചു, കൊടുങ്ങല്ലൂരമ്മ കുഞ്ഞനന്തരവളുടെ രൂപത്തിൽ വന്ന് കുടുംബത്തെ ആപത്തിൽ നിന്നു രക്ഷിച്ച വിധം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. രാത്രിയോടെ സന്തതിയും സസുഖം മടങ്ങി വന്നുചേർന്നു. കുടുംബകാര്യങ്ങൾ നോക്കി അനുജനും ചമ്മനാട്ട് ശ്രീചക്രഭജനയുമായി ജ്യേഷ്‌ഠനും കഴിഞ്ഞുപോന്നു.
കോവിലകത്ത്, ദേവിയുടെ സാന്നിദ്ധ്യവും അനുഗ്ര ഹവും മൂലം ഐശ്വര്യ സമ്പൽ സമൃദ്ധിയും സൽസന്തതി കളും ഉണ്ടായി. കോവിലകത്തെ അറയിൽ ദേവിയുടെ സാന്നിദ്ധ്യം പ്രകടമാക്കും വിധം പല രാത്രികളിലും ചില മ്പൊലി ശബ്ദം കേട്ടിരുന്നതായി പറഞ്ഞറിവുണ്ട്. കാലം അങ്ങനെ കഴിഞ്ഞുപോകവേ ജീവിതസായാഹ്നത്തിൽ കാര ണവർ, ചമ്മനാട്ടെ ഭരണവും അനുജനെത്തന്നെ ഏൽപ്പിച്ച്, ആവശ്യമായ ഉപദേശങ്ങളും നൽകി. കുടുംബത്ത് കുടികൊ ള്ളുന്ന ദേവിക്ക് പ്രത്യേകം ഒരു സങ്കേതത്തിനുവേണ്ടി, ഇരു വരും ചേർന്ന് മനസ്സാ അന്വേഷിക്കുകയും, അതിന് അനു യോജ്യമായ പുണ്യസ്ഥലം "ചമ്മനാട് ” തന്നെയെന്ന് ഇരു വരും ചേർന്ന് നിശ്ചയിക്കുകയും ചെയ്തു. തക്കസ്ഥലത്തും സമയത്തും, സമീപകരകളിലെ പ്രബലരായ കരനാഥൻമാ രുടെ സഹകരണത്തോടുകൂടി, കോവിലകത്ത് അറയിൽ കുടി കൊണ്ടിരുന്ന കൊടുങ്ങല്ലൂർ ദേവീചൈതന്യത്തെ, കാരണ വരുടെ ഉപാസനയിലിരുന്ന ശ്രീചക്രത്തോടുകൂടി ശിലാപീഠത്തിൽ വിധിയാംവണ്ണം പ്രതിഷ്‌ഠിച്ച്, ആരാധനാക്രമ ങ്ങളും പടിത്തരങ്ങളും താൽക്കാലികമായി ഏർപ്പെടുത്തി. ചമ്മനാട് ക്ഷേത്രത്തിൻ്റെ ആഗമം മേൽപ്പറഞ്ഞപ്രകാരമാണെ ന്നാണ് ഐതിഹ്യം. ആദ്യകാലങ്ങളിൽ "അമ്മനാട് എന്നുള്ള സ്ഥലനാമം കാലാന്തരത്തിൽ രൂപാന്തരപ്പെട്ട് "ചമ്മ നാട്” ആയതാണെന്നു, സ്ഥലനാമത്തെക്കുറിച്ചും പറഞ്ഞു കേൾക്കുന്നു.